ഇരിട്ടി: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പേരാവൂർ നിയോജകമണ്ഡലത്തിലെ അഞ്ച് റോഡുകളുടെ നവീകരണത്തിന് 31 ലക്ഷം രൂപ അനുവദിച്ചതായി സണ്ണിജോസഫ് എം.എൽ.എ അറിയിച്ചു. റോഡ്, ബ്രാക്കറ്റിൽ തുക എന്ന ക്രമത്തിൽ. കണിച്ചാറിലെ രാജമുടി--ജവഹർ നഗർ റോഡ് (നാല് ലക്ഷം), മുഴക്കുന്നിലെ കുറുക്കൻമുക്ക്-പാറക്കണ്ടം റോഡ് (ആറ് ലക്ഷം), പായത്തെ കുന്നോത്ത് പുതിയ ഭഗവതി ക്ഷേത്രം-മരംവീണകണ്ടി റോഡ് (അഞ്ച് ലക്ഷം), അയ്യങ്കുന്നിലെ അങ്ങാടിക്കടവ്- വാലൻകരി റോഡ് (എട്ട് ലക്ഷം), കാലുക്കുന്ന്-ഇരിട്ടി പ്രഗതി കോളജ് റോഡ് (എട്ട് ലക്ഷം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.