ശ്രീകണ്ഠപുരം: മേരിഗിരി സീനിയർ സെക്കൻഡറി സ്‌കൂൾ രജതജൂബിലി ആഘോഷം 12 മുതൽ 17 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12-ന് രാവിലെ 9.30ന് മെഗാ എക്‌സിബിഷൻ ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ് ഉദ്ഘാടനംചെയ്യും. തലശ്ശേരി അതിരൂപത വികാരി ജനറൽ ഫാ. അലക്‌സ് താരാമംഗലം മുഖ്യാതിഥിയാകും. 13-ന് സ്‌കൂളിലെ പൂർവവിദ്യാർഥികളായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. മുൻകാല അധ്യാപകെരയും പി.ടി.എ ഭാരവാഹികെളയും മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളെയും ആദരിക്കും. 16-ന് വൈകീട്ട് നഴ്‌സറി സ്‌കൂൾ വാർഷികം നടക്കും. 17ന് നടക്കുന്ന ജൂബിലി സമ്മേളനം തലശ്ശേരി അതിരൂപത സഹായ മെത്രാൻ ഡോ. ജോസഫ് പാംപ്ലാനി ഉദ്ഘാടനംചെയ്യും. സ്‌കൂളിലെ നീന്തൽക്കുളത്തിെൻറ രൂപരേഖ പ്രകാശനം കെ.സി. ജോസഫ് എം.എൽ.എ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ബ്രദർ പി.ടി. വർക്കി, പി.ടി.എ പ്രസിഡൻറ് അൻസു ജോർജ്, കെ.സി. ചാക്കോ, സേവ്യർ, എൻ.വി. പ്രേമാനന്ദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.