ഫിഷറീസ് യൂനിവേഴ്സിറ്റി ഉപകേന്ദ്രം: സ്പെഷല്‍ ഓഫിസറും സംഘവും പയ്യന്നൂരിലെത്തി

പയ്യന്നൂര്‍:- എല്‍.ഡി.എഫ് സർക്കാർ 2017-18 വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഫിഷറീസ് യൂനിവേഴ്സിറ്റി വടക്കൻ മേഖല ഉപകേന്ദ്രം പയ്യന്നൂരിൽ തുടങ്ങുന്നതിനുള്ള നടപടികൾ തുടങ്ങി. കേന്ദ്രത്തിന് അനുയോജ്യമായ ഭൂമിയും താൽക്കാലിക കെട്ടിടവും സി. കൃഷ്ണൻ എം.എൽ.എക്കൊപ്പം സ്പെഷല്‍ ഓഫിസര്‍ ഡോ.മനോജ്‌ കുമാറും സംഘവും സന്ദര്‍ശിച്ചു. സ്കൂൾ ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ.എസ്. സുരേഷ് കുമാർ, ഫിനാൻസ് ഓഫിസർ പി. ജോബി ജോർജ്, ഫിഷറീസ് വകുപ്പ് അഡീഷനല്‍ ഡയറക്ടർ പി. സഹദേവൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.വി. കുഞ്ഞപ്പന്‍, വി. ബാലന്‍, എം. സഞ്ജീവൻ, പി.പി. ലീല, കേരള അക്വാ ഫാര്‍മേഴ്സ്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് ടി. പുരുഷോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ സബ് സ​െൻററി​െൻറ ഉദ്ഘാടനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.