ധർണ നടത്തി

ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്തി​െൻറ തൊഴിലുറപ്പ് മേഖലയോടുള്ള അവഗണനക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂനിയ​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. അന്നക്കുട്ടി മറ്റത്തിൽ അധ്യക്ഷത വഹിച്ചു. കെ.ടി. അനിൽ കുമാർ, ജോയി ജോസഫ്, കെ.പി. ചാക്കോ, കെ.ആർ. മോഹനൻ, ടി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. റബർ ഷീറ്റ് മോഷണം: രണ്ടാം പ്രതി കീഴടങ്ങി ശ്രീകണ്ഠപുരം: റബർഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കൊളത്തൂരിലെ ഷിജിൻ(35) ആണ് തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.ഇയാളെ കോടതി റിമാൻഡ് ചെയ്തു. പന്നിയൂർ സ്വദേശി സിദ്ദീഖ് ഹാജിയുടെ കൊളത്തൂരിലെ റബർ തോട്ടത്തിൽ സൂക്ഷിച്ച 160 ഷീറ്റുകളാണ് മോഷണം പോയത്. മുഖ്യപത്രി കൊളത്തൂരിലെ കിഴക്കെപുരയിൽ മധുസൂദനനെ (43) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഷിജിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ശ്രീകണ്ഠപുരം എസ്.ഐ ടി.പി. രാധാകൃഷ്ണൻ കോടതിയിൽ ഹരജി നൽകി. കവർച്ച ചെയ്ത റബർഷീറ്റുകളിൽ ചിലത് പൂവത്തെ ഒരുകടയിൽ നിന്ന് കണ്ടെടുത്തിരുന്നു. മർദനമേറ്റു ശ്രീകണ്ഠപുരം: കൊളത്തൂരിലെ റബർ ഷീറ്റ് മോഷണത്തെ ചൊല്ലി ഒരാളെ മർദിച്ചു. ചുഴലി പൊള്ളയാട് സ്വദേശി കുടുക്കിയാനിയിൽ മുഹമ്മദ് സാലിക്കാണ് മർദനമേറ്റത്. ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.