അക്കാദമിക് മാസ്​റ്റർ പ്ലാൻ സമർപ്പിച്ചു

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ മണ്ഡലത്തിലെ വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങി. മാടായി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഏറ്റുവാങ്ങി. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ഡോ. രാജേന്ദ്രപ്രസാദ് മണ്ഡലത്തിൽ നടപ്പാക്കുന്ന ജീവനം പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.കെ. അസൻകുഞ്ഞി മാസ്റ്റർ, എസ്.കെ. ആബിദ, ഡി. വിമല, പി. പ്രഭാവതി, ആനക്കീൽ ചന്ദ്രൻ, കെ.വി. രാമകൃഷ്ണൻ, അൻസാരി തില്ലങ്കേരി, പി.പി. ഷാജിർ, പി. സുഗുണൻ, കെ. പ്രഭാകരൻ, പി.ഒ. മുരളീധരൻ, ഡോ. പി.വി. പുരുഷോത്തമൻ, കെ.എം. കൃഷ്ണദാസ്, എൻ. ഗീത, പി.യു. രമേശൻ, കെ.പി. പുരുഷോത്തമൻ, പി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. മാടായി എ.ഇ.ഒ വെള്ളൂർ ഗംഗാധരൻ സ്വാഗതവും ബി.പി.ഒ രാജേഷ് കടന്നപ്പള്ളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.