പൂട്ടിയിട്ട വീട് കുത്തിത്തുറന്ന്​ പണവും സ്വർണവും കവർന്നു

പഴയങ്ങാടി: മാട്ടൂൽ മൂസാക്കാൻ പള്ളിക്ക് സമീപത്തെ പൂട്ടിയിട്ട വീട്ടിൽ മോഷണം. 690,000 രൂപയും ഒന്നരപവൻ സ്വർണനാണയങ്ങളും മോഷണംപോയി. പരേതനായ എം.കെ. മൂസാൻ ഹാജിയുടെ ഭാര്യ കെ.ടി. ശരീഫയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്. അടുക്കളഭാഗത്തെ രണ്ട് വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ വീട്ടിനകത്ത് കടന്നത്. പണത്തിനോെടാപ്പം സൂക്ഷിച്ച അഞ്ചു പാസ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും കട്ടിലിനടിയിൽ വലിച്ചെറിഞ്ഞനിലയിൽ കണ്ടെത്തി. കണ്ണൂരിൽനിന്നെത്തിയ വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.