മാഹി ബൈപാസ് സ്ഥലമെടുപ്പ്; മുഖ്യമന്ത്രി ഇടപെടണം

മാഹി: റവന്യൂ ഉദ്യോഗസ്ഥര്‍ വ്യാജ വാഗ്ദാനം നല്‍കി ഭൂമിസംബന്ധമായ രേഖകള്‍ കൈവശപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് അഴിയൂര്‍ ബൈപാസ് കമ്മിറ്റി കർമസമിതി യോഗം ആവശ്യപ്പട്ടു. കേന്ദ്ര ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച 26, 31, 105 വകുപ്പുകള്‍ ദേശീയപാത സ്ഥലമെടുപ്പിന് ബാധകമല്ലെന്നിരിക്കെ ദേശീയപാത സ്ഥലമെടുപ്പിന് മേൽപറഞ്ഞ വകുപ്പുകള്‍ ബാധമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. മാഹി - ബൈപാസ് അഴിയൂർ കമ്മിറ്റി പ്രസിഡൻറ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. എ.ടി. മഹേഷ്, പ്രദീപ്‌ ചോമ്പാല, പി.കെ. കുഞ്ഞിരാമന്‍, ഷുഹൈബ് അഴിയൂര്‍, എം. റാസിഖ്, രാജേഷ് അഴിയൂര്‍, കെപി. ഫർസൽ, പി.കെ. നാണു, ഉമ്മർ പറമ്പത്ത്, കെ. അൻവർ ഹാജി, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.