മത്സ്യബന്ധനത്തിനിടെ വല നശിച്ചു

തലശ്ശേരി: തലശ്ശേരി തലായിയിൽനിന്ന് വലിയ ൈഫബർവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ ലക്ഷങ്ങള്‍ വിലവരുന്ന വല നശിച്ചു. ശനിയാഴ്ചയാണ് സംഭവം. തലായി ഫിഷിങ് ഹാര്‍ബറില്‍നിന്ന് 'ചെങ്കൊടി' ഫൈബർവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തി​െൻറ പുതിയ വലക്കാണ് കേടുപറ്റിയത്. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു. ഗോപാലപേട്ട ആതിരനിവാസിൽ വി.വി. രമേശ​െൻറ നേതൃത്വത്തിലുള്ള 40 അംഗസംഘം ശനിയാഴ്ച പുലര്‍ച്ചെയാണ് കടലില്‍ പോയത്. പുറംകടലില്‍ വലയിടുന്നതിനിടെ രാവിലെ പത്തോടെയാണ് വല എന്തിലോ കുടുങ്ങിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തീരത്തുനിന്ന് 18 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ഈ സമയത്ത് വള്ളം. 2000 കിലോയോളം ഭാരമുള്ളതാണ് വല. തൊഴിലാളികള്‍ ഏറെ പണിപ്പെട്ട് വലിച്ചെടുക്കുമ്പോഴേക്കും പലഭാഗങ്ങളിലായി വലപൊട്ടിയിരുന്നു. പിച്ചള റിങ്ങും വെയ്റ്റിന് ഉപയോഗിക്കുന്ന ഈയ്യക്കട്ടയും ഉള്‍പ്പെടെ വലയുടെ പലഭാഗങ്ങളും പൊട്ടി കടലിലകപ്പെട്ടു. വലയുടെ മൂന്നിലൊരു ഭാഗം നഷ്ടമായിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റില്‍പെട്ട് കടലില്‍ അകപ്പെട്ട ഏതെങ്കിലും ബോട്ടിലോ മറ്റോ വല കുടുങ്ങിയതാകാമെന്നാണ് തൊഴിലാളികള്‍ സംശയിക്കുന്നത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടെ ഇത്തരം അനുഭവം ആദ്യമാണെന്നും ഭാഗ്യംകൊണ്ടാണ് ജീവൻ അപകടത്തിലാകാതിരുന്നതെന്നും തൊഴിലാളികൾ 'മാധ്യമ'ത്തോട് പറഞ്ഞു. കേടുവന്ന വല അറ്റകുറ്റപ്പണി നടത്തി പഴയതുേപാലെയാക്കിയെടുക്കണമെങ്കിൽ ഒരുമാസമെങ്കിലും സമയമെടുക്കും. അതുവരെ ജോലിക്ക് പോകാനും സാധിക്കില്ല. ഫിഷറീസ്‌ വകുപ്പ് കനിഞ്ഞില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന നിലയിലാണ് തൊഴിലാളികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.