മാഹി: ഏഴാം ശമ്പള കമീഷൻ റിപ്പോർട്ട് നഗരസഭ ജീവനക്കാർക്കും ബാധകമാക്കി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന അനിശ്ചിതകാല സമരം അഞ്ചുദിവസം പിന്നിട്ടു. വ്യാഴാഴ്ച ഇതുസംബന്ധിച്ച് പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞിരുന്നു. നേരേത്ത രണ്ടുതവണയായി ജീവനക്കാർ ഈ ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നു. സർക്കാർ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ചാണ് ജീവനക്കാർ വീണ്ടും സമരത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.