മാഹി: ചാലക്കരയിലെ മാഹി ഡെൻറൽ കോളജ് കാമ്പസിലെ കാൻറീനിൽനിന്ന് ഭക്ഷണം കഴിച്ച അമ്പതിലേറെ വിദ്യാർഥികൾക്കും രണ്ടു അധ്യാപകർക്കും ഭക്ഷ്യവിഷബാധയേറ്റു. ഇവർക്ക് തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തെത്തുടർന്ന് 16വരെ കോളജിന് അവധി നൽകി. കോളജിന് മൂന്ന് വാട്ടർ ടാങ്കുകളാണുള്ളത്. പള്ളൂർ ഗവ. ആശുപത്രി ആരോഗ്യവിഭാഗം ഡെൻറൽ കോളജിൽ പരിശോധന നടത്തി സാമ്പിൾ പരിശോധനക്കായി കണ്ണൂരിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.