ജീലാനി അനുസ്​മരണം സമാപിച്ചു

തലശ്ശേരി: ചൊക്ലി എം.ടി.എം വാഫി കോളജ് സ്റ്റുഡൻറ്സ് യൂനിയൻ സദാദും എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് കോളജ് യൂനിറ്റും സംഘടിപ്പിച്ച ജീലാനി അനുസ്മരണവും ബുർദാലാപന സദസ്സും സമാപിച്ചു. എം.ടി.എം വാഫി കോളജ് െലക്ചറർ മുബാറക് വാഫി കോൽമണ്ണ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ അബ്്ദുറസാഖ് വാഫി ആമുഖ പ്രഭാഷണം നടത്തി. യൂനിയൻ ചെയർമാൻ മാജിദ് റഹ്മാൻ സഖാഫി നാദാപുരം അധ്യക്ഷത വഹിച്ചു. പാനൂർ മേഖല സർഗലയത്തിൽ വിജയികളായവർക്ക് ത്വാഹ മജീദ് ചൊക്ലി സമ്മാനദാനം നിർവഹിച്ചു. തലശ്ശേരി സൈദാർപള്ളി ഖത്തീബ് അൽ ഹാഫിള് സഹൽ വാഫി കോട്ടയം ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. യൂനിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതവും കെ.പി.പി. ത്വാഹിർ നന്ദിയും പറഞ്ഞു. നൗഫൽ വാഫി, നൗഫൽ മൗലവി, ഹാശിം വാഫി, ശബീർ വാഫി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.