മാഹി: ചെമ്പ്രയിലെ വിവാഹവീട്ടിലെത്തിയവർ സഞ്ചരിച്ച ഓട്ടോറിക്ഷ സാമൂഹികവിരുദ്ധർ കുത്തിക്കീറി നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് ആക്രമണം. ചെമ്പ്രയിലെ ആയിനിയാട്ട് താഴെകുനിയിൽ വിവാഹത്തിന് പാചകംചെയ്യാനെത്തിയ തൊഴിലാളികളുടെ കെ.എൽ 58 ജി 9559 ഓട്ടോറിക്ഷയാണ് കത്തികൊണ്ട് കുത്തിക്കീറി നശിപ്പിച്ചത്. പള്ളൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.