കുന്നത്തൂർപാടിയിൽ ഹോട്ടലുകളിൽ തോന്നിയ വില

ശ്രീകണ്ഠപുരം: ഉത്സവം നടക്കുന്ന . വിവിധ സ്ഥലങ്ങളിൽനിന്നെത്തുന്ന ജനങ്ങളെ ഹോട്ടലുകാർ കൊള്ളയടിക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ കരിഞ്ചന്തവിലയിൽ വിൽക്കുന്ന അവസ്ഥയാണുള്ളതെന്ന് ഉത്സവം കാണാനെത്തുന്നവരും പ്രദേശവാസികളും പറയുന്നു. ഹോട്ടലുകൾ കേന്ദ്രീകരിച്ച് മദ്യവിൽപനയും തകൃതിയാണ്. എന്നാൽ, ഒരു നടപടിയുമുണ്ടായിട്ടില്ല. ഭക്ഷ്യവിലവർധനയുമായി ബന്ധപ്പെട്ട് തർക്കവും പതിവാണ്. വൻതോതിൽ വിദേശമദ്യം കൊണ്ടുവന്ന് ഹോട്ടലുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുമ്പോൾ അധികൃതർ മൗനം നടിക്കുകയാണ്. കഴിഞ്ഞയാഴ്ച മദ്യവിൽപന പിടികൂടാനെത്തിയ ശ്രീകണ്ഠപുരം എക്സൈസ് സംഘത്തെ ആക്രമിച്ചതിന് 23 പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഒരാളെ മാത്രം അറസ്റ്റ്ചെയ്തതും മറ്റുള്ളവരെ പിടികൂടാത്തതും ഏറെ ചർച്ചയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.