വീരസ്​മരണ പുതുക്കാൻ 'സന്നിസൈഡ്​' ഇനി ചരിത്രസ്​മാരകം

മടിക്കേരി: ഇന്ത്യയുടെ രണ്ടാം കരസേന മേധാവി ജനറൽ കെ.എസ്. തിമ്മയ്യയുടെ വീട് 'സണ്ണിസൈഡ്' സർക്കാർ ചരിത്രസ്മാരകമാക്കുന്നു. രണ്ടാംഘട്ട നവീകരണ പ്രവർത്തനത്തിന് 2.30 കോടി രൂപ അനുവദിച്ചതായി ചരിത്രസ്മാരക ചുമതലയുള്ള കന്നട സാംസ്കാരിക വകുപ്പ് തലവൻ ചിന്നസ്വാമി മടിക്കേരിയിൽ പറഞ്ഞു. മടിക്കേരി- മൈസൂരു റോഡിലുള്ള തിമ്മയ്യയുടെ ജന്മവീട് കഴിഞ്ഞ 37 വർഷമായി ആർ.ടി.ഒ ഒാഫിസായി പ്രവർത്തിക്കുകയായിരുന്നു. ഗാളിബീഡു റോഡിൽ ആർ.ടി.ഒക്ക് വേണ്ടി പുതിയ ഒാഫിസ് കോംപ്ലക്സ് വന്നതോടെ 'സണ്ണിസൈഡ്' കെ.എസ്. തിമ്മയ്യ സ്മാരകമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തുടർന്ന് സർക്കാർ 5.30 കോടി രൂപ ആദ്യഗഡുവായി അനുവദിച്ചു. പഴയ കെട്ടിടത്തി​െൻറ മേൽക്കൂര മാറ്റൽ, പൂന്തോട്ടം, വീരസേനാനി ഉപയോഗിച്ച പടയങ്കികൾ, തോക്കുകൾ, പീരങ്കികൾ എന്നിവ ശേഖരിച്ചുവെക്കാൻ മുറികൾ എന്നിവയുടെ പ്രവൃത്തികളാണ് നടക്കുന്നത്. മടിക്കേരി- മൈസൂരു റോഡിലെ 2.70 ഏക്കർ സ്ഥലത്താണ് 'സണ്ണിസൈഡ്' നിലകൊള്ളുന്നത്. തൊട്ടടുത്ത 2.40 ഏക്കർ ഭൂമിയും ചരിത്രസ്മാരകത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കരസേന മേധാവി ജനറൽ കെ.എസ്. തിമ്മയ്യയുടെ ജന്മദിനമായ മാർച്ച് 31ന് സ്മാരകം ഉദ്ഘാടനംചെയ്യാനാണ് തീരുമാനം. നിർമാണപ്രവർത്തനങ്ങൾ വൈകുകയാണെങ്കിൽ ഉദ്ഘാടനം നീണ്ടുപോകാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.