മാർഗംകളിക്കിടെ രണ്ടു കുട്ടികൾ കുഴഞ്ഞുവീണു

തൃശൂർ: മാർഗംകളിക്കായി ഊഴം കാത്ത് ഏഴു മണിക്കൂറിലധികം കാത്തുനിന്ന രണ്ടു പെൺകുട്ടികൾ വേദിയിൽ കുഴഞ്ഞുവീണു. ഷൊർണൂർ സ​െൻറ് തെരേസാസ് കോൺവൻറ് സ്കൂളിെല അപർണയും ലിനിഷയുമാണ് രാത്രി ഏറെ ൈവകിതുടർന്ന മത്സരത്തിനിെട തലകറങ്ങി വീണത്. ഉച്ചക്ക് രണ്ടിന് ആരംഭിക്കേണ്ട മത്സരം രാത്രി ഒമ്പതോടെയാണ് തുടങ്ങിയത്. ഞായറാഴ്ച രാവിലെ 11 മുതൽ വേഷമിട്ടിരിക്കുകയായിരുന്നു കുട്ടികൾ. പാട്ടുപാടിയ അപർണ മത്സരം അവസാനിച്ചതോടെ കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. തുടർന്നാണ് ലിനിഷക്കും തലകറങ്ങിയത്. ഡെപ്യൂട്ടി ഡി.എം.ഒ അടക്കം എത്തി ലിനിഷയെ പരിചരിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വേദി 12 ടൗൺഹാളിൽ ആരംഭിക്കുമെന്ന് പറഞ്ഞ ഹയർ സെക്കൻഡറി വിഭാഗം മാർഗംകളിയാണ് രാത്രി ഒമ്പതോടെ ആരംഭിച്ചത്. പലർക്കും രണ്ടാമതും മേക്കപ്പ് ചെയ്യേണ്ടിവന്നു. ടൗൺ ഹാളിന് പിന്നിലെ മേക്കപ്പ് റൂമിൽ വെളിച്ചം പോലും ഇല്ലായിരുന്നു. അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധവുമായി എത്തിയപ്പോഴാണ് വെളിച്ചം എത്തിക്കാൻപോലും നടപടിയുണ്ടായത്. അപ്പീലടക്കം 21 ടീമുകളാണ് മാർഗംകളിക്ക് ഉണ്ടായിരുന്നത്. ഇതേ സ്റ്റേജിൽ ഞായറാഴ്ച രാവിലെ ആരംഭിച്ച വൃന്ദവാദ്യം അവസാനിക്കാൻ വൈകിയതാണ് കാര്യങ്ങൾ താളംതെറ്റാൻ ഇടയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.