കണ്ണൂർ: നികുതിപിരിവിൽ നൂറുമേനി നേട്ടവുമായി ചെറുതാഴം ഗ്രാമപഞ്ചായത്ത്. സാമ്പത്തികവർഷം അവസാനിക്കാൻ മൂന്നുമാസം ബാക്കിനിൽക്കെയാണ് കുടിശ്ശിക ഉൾപ്പെടെ 62 ലക്ഷം പിരിച്ചെടുത്തത്. ഇൗ സാമ്പത്തികവർഷം ജില്ലയിൽ നേട്ടം കൈവരിക്കുന്ന ആദ്യപഞ്ചായത്തും സംസ്ഥാനത്ത് അഞ്ചാമത്തെ പഞ്ചായത്തുമാണ് ചെറുതാഴം. മലപ്പുറം ജില്ലയിലെ വെട്ടം ഗ്രാമപഞ്ചായത്താണ് ഇൗ സാമ്പത്തികവർഷത്തിൽ സംസ്ഥാനത്ത് ആദ്യം ഇൗ നേട്ടം കൈവരിച്ചത്. ഉൗർജിത നികുതിപിരിവ് കാമ്പയിനിെൻറ ഭാഗമായി സോഷ്യൽ മീഡിയകളെ കൂട്ടുപിടിച്ചുള്ള പുതിയ പ്രചാരണതന്ത്രങ്ങളിലൂടെ ജനകീയ നികുതിപിരിവാണ് ചെറുതാഴം ഗ്രാമപഞ്ചായത്തിൽ നടന്നത്. മുൻകാലങ്ങളിൽ അപൂർവമായി മാത്രമാണ് നൂറുശതമാനം നികുതിയും പിരിച്ചെടുത്തിട്ടുള്ളത്. എല്ലാ വാർഡുകളിലും നികുതിപിരിവ് ക്യാമ്പുകൾ നടത്തി. മുൻവർഷങ്ങളിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും പങ്കാളിത്തം പൂർണമായിരുന്നില്ല. ഇത് പരിഹരിക്കുന്നതിനായി വാട്സ് ആപ് കൂട്ടായ്മകളിലേക്ക് നികുതിപിരിവ് സംബന്ധിച്ച വിവരങ്ങൾ എത്തിക്കുകയായിരുന്നു. നികുതി അടക്കേണ്ടത് സംബന്ധിച്ച ബോധവത്കരണങ്ങളും വാട്സ് ആപ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രഭാവതി, സെക്രട്ടറി ഡി. നാരായണൻകുട്ടി, അസി. സെക്രട്ടറി മരിയ ഗൊറോത്തി, ഹെഡ് ക്ലർക്ക് എം.വി. സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മുൻകാലങ്ങളിലെ കുടിശ്ശികയായ 11 ലക്ഷം രൂപയുൾപ്പെടെ ഇൗവർഷം പിരിച്ചെടുത്തു. കെട്ടിടനികുതി, ഷോപ്പിങ് കോംപ്ലക്സ് വാടക, പരസ്യനികുതി, മത്സ്യലേലത്തിൽനിന്നുള്ള വരുമാനം എന്നിവയാണ് ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പ്രധാന വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.