ആര്​ നന്നാക്കും പൈപ്പ്​; വാട്ടർ അതോറിറ്റിയും ജില്ല ആശുപത്രിയും തർക്കത്തിൽ

കണ്ണൂർ സിറ്റി: പൊട്ടിയ പൈപ്പ് ആര് നന്നാക്കും... മൂന്നുമാസമായി വാട്ടർ അതോറിറ്റിയും ജില്ല ആശുപത്രിയും തമ്മിൽ പൊരിഞ്ഞ തർക്കത്തിലാണ്. ഇതുവരെയും ഉത്തരം കണ്ടെത്താതെ തർക്കം തുടരുന്നതിനിടെ ഒഴുകിപ്പോയത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളവും. ജില്ല ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിർവശത്താണ് കുടിവെള്ള പൈപ്പുള്ളത്. ജില്ല ആശുപത്രിയിലുള്ളവർക്കും കേൻറാൺമ​െൻറിലുള്ളവർക്കും ഉപയോഗിക്കുന്നതിനായാണ് ഇൗ പൈപ്പ് സ്ഥാപിച്ചത്. പൈപ്പ് പൊട്ടി വെള്ളമൊഴുകാൻ തുടങ്ങിയതോടെ പ്രദേശത്തുള്ള വ്യാപാരികളും സമീപത്തെ ഒാേട്ടാസ്റ്റാൻഡിലെ ഡ്രൈവർമാരും വാട്ടർ അതോറിറ്റിയുമായും ജില്ല ആശുപത്രിയുമായും ബന്ധപ്പെട്ടു. കോമ്പൗണ്ടിനു പുറത്തായതിനാൽ തങ്ങൾക്ക് നന്നാക്കാൻ പറ്റില്ലെന്നാണ് ജില്ല ആശുപത്രി അധികൃതരുടെ നിലപാട്. ജില്ല ആശുപത്രിക്ക് വേണ്ടി സ്ഥാപിച്ചതാണ് പൈപ്പെന്നും ആശുപത്രി അധികൃതർ ഇടപെട്ട് നന്നാക്കെട്ടയെന്നുമാണ് വാട്ടർ അതോറിറ്റി അധികൃതരുടെ നിലപാട്. തർക്കം മുറുകുന്നതിനനുസരിച്ച് ജലനഷ്ടം കൂടുകയാണ്. വേനൽക്കാലംകൂടി വരുന്നതിനാൽ ഇൗ രീതിയിൽ ജലം നഷ്ടമാകുന്നത് അനുവദിക്കാനാകില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളുടെയും കിലാശി റോഡിലെ വീടുകൾക്കിടയിലൂടെയും ഒരു കിലോമീറ്ററിലേറെ ഒഴുകി തോടിലേക്ക് പോകുകയാണ് വെള്ളം. ഉത്തരവാദിത്തം ആർക്കാണെങ്കിലും ഉടനെ നടപടി വേണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.