കാൽപന്ത്​ ലഹരിയിൽ മലയോരം

മൈതാനം ൈകയടക്കി അന്തർ ദേശീയ താരങ്ങൾ ഇരിക്കൂർ: ഇരിക്കൂറിൽ നടക്കുന്ന ഡയനാമോസ് എഫ്.സി അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് ഒരാഴ്ച പിന്നിട്ടപ്പോൾ മലയോരമേഖല കാൽപന്ത് ലഹരിയിൽ മുങ്ങി. മൂന്നുലക്ഷം രൂപ സമ്മാനത്തുകയും സ്വർണക്കപ്പും നൽകുന്ന ടൂർണമ​െൻറിൽ സംസ്ഥാന ദേശീയ താരങ്ങളും അന്തർദേശീയ താരങ്ങളും അണിനിരന്നതോടെ കാണികളുടെ കുത്തൊഴുക്കാണ്. ജില്ലയുടെ മിക്ക ഭാഗങ്ങളിൽനിന്നും കാൽപന്ത് പ്രേമികൾ സന്ധ്യയോടെ തന്നെ കളികാണാനെത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കളിക്കാരുടെ മിന്നൽവേഗതയിലുള്ള പ്രകടനവും അളന്നുമുറിച്ച പാസും പന്തടക്കവും ഗൺഷൂട്ടും കാണികളെ ആകർഷിക്കുന്നു. ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ കാണികെള ആവേശത്തി​െൻറ മുൾമുനയിൽ നിർത്തുന്ന മത്സരം 20ാം ദിവസം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.