കണ്ണൂർ: മജ്ലിസ് എജുേക്കഷൻ ബോർഡ് കേരള, ലക്ഷദ്വീപ്, ഗൾഫ് റീജനുകളിൽ നടത്തിയ ഹിക്മ ടാലൻറ് സർച്ച് പരീക്ഷയിൽ ലെവൽ ഒന്നിൽ 100ൽ 96 മാർക്ക് നേടി അഞ്ചാംസ്ഥാനം കരസ്ഥമാക്കിയ ചാലാട് അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ ഷെസ ഷെറിനെ ചാലാട് ഹിറ ചാരിറ്റബിൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സെക്രട്ടറി ടി.കെ. ഖലീലുറഹ്മാൻ ഉപഹാരം നൽകി. എൽ.വി. ഹുസൈൻകുഞ്ഞി അധ്യക്ഷത വഹിച്ചു. സി.എച്ച്. ഷൗക്കത്തലി, ടി.കെ. ഖലീലുറഹ്മാൻ, എം. സാജിദ്, സുഹൈർ മുഹമ്മദ്, ഫാത്തിമ തസ്നീം എന്നിവർ സംസാരിച്ചു. എം.കെ. അബ്ദുല്ലക്കുഞ്ഞി സ്വാഗതവും കെ. ജഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.