കടയിൽ കയറി യുവാവിനെ വെട്ടിയ രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർ അറസ്​റ്റിൽ

മംഗളൂരു: നഗരത്തിൽ കൊട്ടാര ചൗക്കിയിൽ ഫാസ്റ്റ്ഫുഡ് കട നടത്തുന്ന ബഷീറിനെ സ്ഥാപനത്തിൽ കയറി വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. കാസർകോട് ഉപ്പളയിലെ പി.കെ. ശ്രീജിത് (25), മഞ്ചേശ്വരം കുഞ്ചത്തൂരിലെ സന്ദേശ് കൊട്ട്യൻ (23), മംഗളൂരു പടിൽ സ്വദേശികളും സഹോദരന്മാരുമായ ധനുഷ് പൂജാരി (23), കിഷൻ പൂജാരി (21) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷണർ ടി.ആർ. സുരേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശ്രീജിതിനെതിരെ കാസർകോട് ആറും ഉള്ളാളിൽ ഒന്നും കേസുകളുണ്ട്. സന്ദേശ് ബദിയടുക്ക പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയാണ്. കാട്ടിപ്പള്ളയിൽ ദീപക് റാവു കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു അക്രമം. ഉത്സവത്തിൽ പങ്കെടുക്കാൻ വന്ന യുവാക്കൾ കൊലപാതക വിവരം അറിഞ്ഞയുടൻ ധനുഷ് എന്നയാളുടെ വീട്ടിൽ കയറി ആയുധം ശേഖരിച്ച് ആക്രമിക്കുകയായിരുന്നു. ബഷീർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.