പതാക--കൊടിമര ജാഥകൾ ഇന്ന് സംഗമിക്കും; സി.പി.എം ജില്ല സമ്മേളനത്തിന് നാളെ തുടക്കം കാസർകോട്/ചെറുവത്തൂര്‍: സി.പി.എം ജില്ല സമ്മേളന നഗരിയിലേക്കുള്ള പതാക-കൊടിമര ജാഥകൾ ഇന്ന് കാസർകോട്ട് സംഗമിക്കും. നഗരിയിൽ ഉയര്‍ത്താനുള്ള പതാക-, കൊടിമര ജാഥകള്‍ കയ്യൂരില്‍നിന്നും ചീമേനിയില്‍നിന്നും ശനിയാഴ്ച വൈകീേട്ടാടെ പുറപ്പെട്ടു. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്നും സംസ്ഥാന കമ്മിറ്റിയംഗം കെ. കുഞ്ഞിരാമന്‍ ജാഥ ലീഡര്‍ എം. രാജഗോപാലന്‍ എം.എൽ.എക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി. ദാമോദരന്‍ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം ചീമേനി രക്തസാക്ഷി നഗറില്‍നിന്നും സംസ്ഥാന കമ്മിറ്റിയംഗം എം.വി. ബാലകൃഷ്ണന്‍ ലീഡര്‍ പി. ജനാര്‍ദനന് കൈമാറി ഉദ്ഘാടനം ചെയ്തു. എം. ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ എം.വി. കോമന്‍ നമ്പ്യാര്‍, കെ.പി. വത്സലന്‍, ഏരിയ സെക്രട്ടറി കെ. സുധാകരന്‍, എം. അമ്പൂഞ്ഞി, കെ. കണ്ണന്‍, മാധവന്‍ മണിയറ എന്നിവര്‍ സംസാരിച്ചു. പി.പി. സുരേഷ് സ്വാഗതം പറഞ്ഞു. ചുവപ്പ് വളൻറിയര്‍മാരുടെ അകമ്പടിയോടെ ജാഥ പ്രയാണം ആരംഭിച്ചു. പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നിലവിലെ ജില്ല കമ്മിറ്റിയംഗങ്ങൾ ഉൾെപ്പടെ 290 പ്രതിനിധികൾ സമ്മേളനത്തിൽ പെങ്കടുക്കും. സമാപന സമ്മേളനത്തിൽ 5000 വളൻറിയർമാരുടെ പരേഡ് നായന്മാർമൂലയിൽ നിന്ന് ആരംഭിക്കും. ചെർക്കളയിൽ പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.