മാഹി സി.ഐക്കെതിരെ കേസെടുക്കാൻ ഹൈകോടതി ഉത്തരവ്

മാഹി: മാഹി സർക്കിൾ ഇൻസ്‌പെക്ടർ തീരദേശ എസ്.ഐയുടെ വീട്ടിൽ അനധികൃതമായി െറയിഡ് നടത്തിയതിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. നവംബർ 22ന് മാഹി സി.ഐ ആർ. ഷണ്മുഖവും സംഘവും തീരദേശ എസ്.ഐ പി.പി. ജയരാജ​െൻറ വീട്ടിൽ അതിക്രമിച്ച് കയറി വീട് പരിശോധന നടത്തിയതായാണ് പരാതി. 23ന് ജയരാജ​െൻറ ഭാര്യ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എസ്.ഐ പി.പി. ജയരാജൻ പൂഴിത്തലയിലെ നകുലനെ മർദിച്ചതായ പരാതിയിലാണ് സി.ഐയുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തിയത്. സി.ഐക്കെതിരെ കേസെടുക്കാൻ മാഹി പൊലീസ് സൂപ്രണ്ടിനും പുതുച്ചേരി ഡി.ജി.പിക്കും കോടതി നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.