പാനൂർ: വിമുക്തി ലഹരി വിരുദ്ധ കാമ്പയിൻ രണ്ടാംഘട്ട ശിൽപശാല ജനുവരി എട്ടിന് രണ്ടിന് പാനൂർ ജനമൈത്രി പൊലീസ് ഹാളിൽ തലശ്ശേരി എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാധ്യക്ഷ കെ.വി. റംലയും വൈസ് ചെയർമാൻ എം.കെ. പത്മനാഭനും അറിയിച്ചു. ശിൽപശാലയുടെ ഭാഗമായി ജനുവരി 13,14 തീയതികളിൽ എക്സൈസ് വകുപ്പുമായി സഹകരിച്ച് നഗരസഭയിലെ എല്ലാ വാർഡിലെയും പ്രധാന കേന്ദ്രങ്ങളിൽ കലാജാഥ നടത്തും. സ്കൂളുകളിൽ ജനുവരി 31നകം പി.ടി.എയെ പങ്കെടുപ്പിച്ച് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും എടുക്കും. നഗരസഭയിലെ ബസ് ഷെൽട്ടറുകൾ, പൊതുകിണറുകൾ എന്നിവിടങ്ങളിൽ വിമുക്തി ബോധവത്കരണ പരസ്യം പതിക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ ഇ.എ. നാസർ, കെ. സുഹറ, കൗൺസിലർമാരായ വി. ഹാരിസ്, എം. നജാത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.