വസ്ത്രങ്ങൾ ശേഖരിച്ച് അർഹതപ്പെട്ടവർക്ക് നൽകി വിദ്യാർഥികൾ മാതൃകയായി

പാനൂർ: വിദ്യാർഥികളുടെ നേതൃത്വത്തിൽ വസ്ത്രങ്ങൾ ശേഖരിച്ച് അർഹതപ്പെട്ടവർക്ക് എത്തിച്ചുനൽകുന്ന പരിപാടി ശ്രേദ്ധയമായി. കല്ലിക്കണ്ടി എൻ.എ.എം കോളജ് വിദ്യാർഥികളാണ് വസ്ത്രങ്ങൾ ശേഖരിച്ചുനൽകുന്നത്. വിദ്യാർഥികളുടെ വീട്ടിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും വസ്ത്രങ്ങൾ ശേഖരിച്ച് എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇത് പാക്ക് ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ചുനൽകും. ഫാഷൻ മാറിയതനുസരിച്ച് വസ്ത്രങ്ങൾ മാറുന്നവരാണ് പ്രധാനമായും വസ്ത്രശേഖരത്തിലേക്ക് സംഭാവന നൽകിയത്. ഒരു ക്ലാസ്മുറി തന്നെ വിദ്യാർഥികൾ വസ്ത്രത്തിനായി ഒരുക്കി. ഇത്തവണ ശേഖരിച്ച വസ്ത്രങ്ങൾ ഓഖി ദുരിതബാധിതർ, രോഹിങ്ക്യൻ അഭയാർഥികൾ, വയോജന കേന്ദ്രങ്ങളിലെ അന്തേവാസികൾ തുടങ്ങിയവർക്കാണ് നൽകുന്നത്. കഴിഞ്ഞ തവണ ശേഖരിച്ച വസ്ത്രങ്ങൾ ഉത്തരേന്ത്യയിലെ നിർധന കുടുംബങ്ങൾക്കാണ് നൽകിയത്. അധ്യാപകരും ജീവനക്കാരും വസ്ത്ര ശേഖരത്തിൽ വിദ്യാർഥികളുടെ കൂടെ നിന്നു. എൻ.എസ്.എസി​െൻറയും കോളജ് യൂനിയ​െൻറയും അഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രോഗ്രാം ഓഫിസർ പ്രഫ. കെ.പി. നംഷാദ്, യൂനിയൻ ചെയർമാൻ ഷമിൻ ശഹറാസ്, സെക്രട്ടറി അബ്ദുൽ റഹൂഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.