പെൻഷൻ അനുവദിക്കണം -എൽഡേഴ്സ് ഫോറം മാഹി: 60 വയസ്സ് തികഞ്ഞ മുതിർന്ന പൗരന്മാർക്ക് അർഹതപ്പെട്ട പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയദർശിനി എൽഡേഴ്സ് ഫോറം മാഹിയിലെത്തിയ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിക്ക് നിവേദനം നൽകി. തുച്ഛമായ ക്ഷേമപെൻഷൻ വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഈതുക അർഹർക്ക് ലഭിച്ചിട്ടിെല്ലന്നും സാമൂഹികക്ഷേമ വകുപ്പ് ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികളായ വി.സി. വിജയറാം, പി.കെ. ശ്രീധരൻ, എം. ശ്രീജയൻ, പി. മാധവൻ, ഇ.കെ. രാജീവൻ, വി.പി. രാജൻ, പവിത്രൻ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.