കണ്ണൂർ: ജില്ലയിൽ കൈത്തറി വസ്ത്ര പ്രചാരണത്തിെൻറ ഭാഗമായി കൈത്തറി ടെക്സ്ൈറ്റൽ വകുപ്പിെൻറയും ജില്ല വ്യവസായ കേന്ദ്രത്തിെൻറയും ആഭിമുഖ്യത്തിൽ എസ്.എൻ കോളജിൽ കൈത്തറി സെമിനാറും പ്രദർശനവും നടത്തി. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.ടി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സാജൻ അധ്യക്ഷത വഹിച്ചു. കൈത്തറി വസ്ത്രവും യുവതലമുറയും എന്ന വിഷയത്തിൽ കെ.വി. ജയരാജൻ ക്ലാസെടുത്തു. ടി.കെ. ഭൂപേഷ്, പി.സി. സുമേഷ്, അക്ഷയ് കൃഷ്ണ, എം. സുനിൽ, എൻ.കെ. ഷൈജു എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കൈത്തറി വസ്ത്ര പ്രദർശനവും വിൽപനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.