കല്യാശ്ശേരി: കല്യാശ്ശേരി, പാപ്പിനിശ്ശേരി, ആന്തൂർ നഗരസഭകളിൽ ഉൾപ്പെടുന്ന അംഗൻവാടി/നഴ്സറി വിദ്യാർഥികളെ പങ്കെടുപ്പിച്ച് കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂളിൽ കലോത്സവം നടത്തി. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.വി. രാജൻ അധ്യക്ഷത വഹിച്ചു. കെ. ഭാർഗവൻ, കെ. സജിനി, വി. ദാമോദരൻ എന്നിവർ സംസാരിച്ചു. സമാപനം ഇ. മോഹനൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും ടി. അജയകുമാർ വിതരണം ചെയ്തു. വി.വി. ഗോവിന്ദൻ, കെ. ദാമോദരൻ, പി. മനോഹരൻ, കെ. പുഷ്പവല്ലി എന്നിവർ സംസാരിച്ചു. കലോത്സവത്തിൽ പാളിയത്ത് വളപ്പ് അംഗൻവാടി ചാമ്പ്യന്മാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.