സെൻറ്​ ജോർജ് ഓർത്തഡോക്സ് പള്ളിപ്പെരുന്നാൾ

കേളകം: സ​െൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് ഞായറാഴ്ച കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനുവരി 14ന് സമാപിക്കും. ഞായറാഴ്ച രാവിലെ 10ന് കൊടിയേറ്റ്. തുടർന്ന് മംഗളൂരു യേനപോയ മെഡിക്കൽ കോളജി​െൻറ ആരോഗ്യ കാർഡ് വിതരണം, വിവിധ ദിവസങ്ങളിൽ മധ്യസ്ഥ പ്രാർഥനയും കലാപരിപാടികളും നടക്കും. 12ന് വിളംബര റാലി, 13ന് സന്ദേശയാത്ര പെരുന്താനം, പൂവത്തിൻചോല എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് കേളകം ടൗണിൽ സംഗമിച്ച് പള്ളിയിലേക്ക് പ്രവേശിക്കും. തുടർന്ന് ഏഴിന് നഗര പ്രദക്ഷിണവും തുടർന്ന് ചുരയ്ക്കത്തടത്തിൽ കുര്യാച്ചൻ റബേക്ക ചാരിറ്റബിൾ ട്രസ്റ്റി​െൻറ ധനസഹായ വിതരണവും മെത്രാപ്പൊലീത്ത ഡോ. എബ്രഹാം എപ്പിപ്പാനിയോസ് നിർവഹിക്കും. തുടർന്ന് നേർച്ച ഭക്ഷണം.14ന് രാവിലെ 10ന് വി. കുർബാന. തുടർന്ന് സ​െൻറ് ജോർജ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ ധനസഹായ വിതരണവും നടക്കും. വാർത്തസമ്മേളനത്തിൽ ഫാ. നോബിൻ കെ. വർഗീസ്, കെ.സാജൻ, സാജൻ ചെങ്ങിരിയത്ത്, എ.വി. തോമസ്, ജോർജ്കുട്ടി വാത്യാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.