ശ്രീകണ്ഠപുരം: റബർഷീറ്റ് മോഷണക്കേസിൽ ഒരാൾ അറസ്റ്റിൽ. ചുഴലി കൊളത്തൂരിലെ കിഴക്കേപുരയിൽ മധുസൂദനനെയാണ് (43) ശ്രീകണ്ഠപുരം എസ്.ഐ ഇ. നാരായണൻ അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം പന്നിയൂരിലെ കേളോത്ത് വളപ്പിൽ സിദ്ദീഖ് ഹാജിയുടെ കൊളത്തൂരിലുള്ള റബർതോട്ടത്തിൽ ഉണക്കാനിട്ട 160 റബർഷീറ്റുകളാണ് കവർന്നത്. സിദ്ദീഖ് ഹാജിയുടെ പരാതിയിൽ കേസെടുത്ത ശ്രീകണ്ഠപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മധുസൂദനൻ പിടിയിലായത്. ഇയാളുടെ കൂട്ടാളി കൊളത്തൂരിലെ ഷിജിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി വിൽപന നടത്തിയ ഷീറ്റുകൾ പൂവത്തെ കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഒട്ടേറെ ഭൂമിയടക്കം വൻ സാമ്പത്തികഭദ്രതയുള്ളയാളാണ് പ്രതി. നേരേത്തയും ഇയാൾ മോഷണക്കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ രാധാകൃഷ്ണൻ, സീനിയർ സി.പി.ഒ കുഞ്ഞിനാരായണൻ, സി.പി.ഒ നൗഷാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇൻസ്പെക്ടർ വി.വി. ലതീഷ് പ്രതിയെ ചോദ്യംചെയ്തു. പ്രതിയെ തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.