ഉരുവച്ചാൽ: തകർന്ന വീടിനുള്ളിൽ കഴിയുന്ന വയോധികനെ പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നു മാറ്റിപ്പാർപ്പിച്ചു. ഉരുവച്ചാലിനടുത്ത കയനിയിൽ താമസിക്കുന്ന കരിയിൽ ഭാസ്കരനെയാണ് (70) മാറ്റിത്താമസിപ്പിച്ചത്. കുന്നിൻ പ്രദേശത്തു ജീർണാവസ്ഥയിലുള്ള വീടിനുള്ളിൽ നാലു വർഷമായി താമസിച്ചുവരുകയായിരുന്നു ഭാസ്കരൻ. ഭാര്യ മകളുടെ വീട്ടിൽ താമസിക്കാൻ തുടങ്ങിയതോടെയാണ് ഭാസ്കരൻ തനിച്ചായത്. ഒറ്റനില വീടിെൻറ മേൽക്കൂര തകരുകയും ചുമർ വിണ്ടു കീറിയിട്ടുമുണ്ട്. മേൽക്കൂരക്ക് ടാർപോളിൻ ഉപയോഗിച്ച് കെട്ടിയാണ് ഭാസ്കരൻ ഇതിനുള്ളിൽ അന്തിയുറങ്ങിയത്. വീടും പരിസരവും കാടുകയറി ദുരിത ജീവിതം നയിക്കുന്ന ഭാസ്കരനെക്കുറിച്ച് അറിഞ്ഞ നഗരസഭ കൗൺസിലർ എം.മനോജ് മട്ടന്നൂർ ജനമൈത്രി പൊലീസിലും പാലിയേറ്റിവ് പ്രവർത്തകരെയും വിവരമറിയിക്കുകയായിരുന്നു. എസ്.ഐ കെ.കെ.രാജേഷ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടർന്ന് മട്ടന്നൂർ മിനി സ്പോർട്സ് ക്ലബിലെ പാലിയേറ്റിവ് വളൻറിയർമാരായ എൻ.പ്രകാശൻ, കെ.പ്രജിത്ത്, എം.വിവേക്, സംഗീത് ചന്ദ്രൻ, എ.ശ്രീരാഗ് എന്നിവർ വീട്ടിലെത്തി ഭാസ്കരെൻറ മുടിയും താടിയും മുറിച്ചതിനുശേഷം കുളിപ്പിച്ച് മകളുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.