അനുശോചിച്ചു

മട്ടന്നൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ യൂനിറ്റ് അനുശോചനയോഗം നടത്തി. കെ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. കെ.പി. രമേശൻ, പി.വി. അബ്ദുല്‍ അസീസ്, കെ. അബ്ദുല്‍റസാഖ്, എം. ബാലന്‍ എന്നിവര്‍ സംസാരിച്ചു. മട്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ അനുശോചനയോഗത്തില്‍ കെ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. മുസ്തഫ ദാവാരി, കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് പ്രവൃത്തികള്‍ക്ക് ഭരണാനുമതി മട്ടന്നൂർ: മാലൂര്‍ പഞ്ചായത്തില്‍ ഇ.പി. ജയരാജന്‍ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് രണ്ട് പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. കുണ്ടേരിപ്പൊയില്‍ കക്കുവപ്പാറ റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപയുടെ പ്രവൃത്തിക്കും ശിവപുരം പുത്തന്‍കുളം നവീകരണത്തിന് 25 ലക്ഷം രൂപയുടെ പ്രവൃത്തിക്കുമാണ് ഭരണാനുമതി ലഭിച്ചത്. ഉടന്‍ ടെന്‍ഡര്‍ചെയ്ത് നിര്‍മാണം ആരംഭിക്കുമെന്ന് ഇ.പി. ജയരാജന്‍ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.