വിദ്യാർഥിയെ മർദിച്ചതായി പരാതി

ഉരുവച്ചാൽ: വിദ്യാർഥിയെ ബസ് ജീവനക്കാരൻ മർദിച്ചതായി പരാതി. മെരുവമ്പായി സ്വദേശിയായ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ഫർഹാനാണ് (15) വെള്ളിയാഴ്ച രാവിലെ മർദനമേറ്റത്‌. പരിക്കേറ്റ വിദ്യാർഥിയെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി-കോഴിക്കോട്‌ റൂട്ടിലോടുന്ന ന്യൂ ലൈഫ്‌ ബസ് ജീവനക്കാരനാണ് മർദിച്ചത്‌. കൂത്തുപറമ്പ് പൊലീസ്‌, ചൈൽഡ്‌ ലൈൻ എന്നിവർക്ക്‌ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.