ഇരിക്കൂർ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിലെ പൊതുകിണർ മരങ്ങളും ചെടികളും തിങ്ങിവളർന്ന് നശിക്കുന്നു. ബ്ലോക്ക് കാര്യാലയത്തിലെ മൃഗാശുപത്രി, എൻജിനീയറിങ് വിഭാഗം, പട്ടികജാതി -പട്ടികവർഗ വികസന ഓഫിസടക്കം നിരവധി ഓഫിസുകളുടെയും ബ്ലോക്ക് പഞ്ചായത്തിെൻറയും ആസ്ഥാനമന്ദിരത്തിലെ ഏക കിണർ കൂടിയാണിത്. നൂറുകണക്കിനാളുകൾ നിത്യേന എത്തുന്ന ഈ ഓഫിസിലെ ജനങ്ങൾക്ക് കുടിക്കാനും മറ്റും ഇതിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. അടിയന്തരമായി കിണർ നന്നാക്കി വെള്ളം ഉപയോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നു. കായികമേള ഇരിക്കൂർ: പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന എൽ.പി സ്കൂൾ വാർഷിക കായികമേള പി.ടി.എ പ്രസിഡൻറ് കെ.എ. ഹംസ ഉദ്ഘാടനംചെയ്തു. മാർച്ച് പാസ്റ്റിന് എൻ.കെ. സുലൈഖ ടീച്ചർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പി. ആയിഷ അധ്യക്ഷതവഹിച്ചു. സി.പി. നൗഷാദ് സ്വാഗതവും കെ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.