ആദിവാസികൾക്ക് ഡ്രൈവിങ്​ പരിശീലനം

ഇരിട്ടി: ഇരിട്ടി സബ് ഡിവിഷൻ പൊലീസി​െൻറ നേതൃത്വത്തിൽ മേഖലയിലെ പട്ടികജാതി-പട്ടികവർഗ യുവതി യുവാക്കൾക്ക് ഡ്രൈവിങ് പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ല പൊലീസ് മേധാവി ശിവവിക്രം ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സി.ഐ എ.വി. ജോൺ സ്വാഗതം പറഞ്ഞു. ഇരിട്ടി എസ്.ഐ പി.സി. സഞ്ജയ്‌കുമാർ, ഉളിക്കൽ എസ്.ഐ ശിവൻ ചോടോത്ത്, ആറളം എസ്.ഐ സജിത്ത്, കരിക്കോട്ടക്കരി, കേളകം സ്റ്റേഷനിലെ എസ്.ഐമാർ, എസ്.ഇ-എസ്.ടി പ്രമോട്ടർ സബിത രാമചന്ദ്രൻ, എം.പി. റിയാസ്, മേഖലയിലെ വിവിധ ഡ്രൈവിങ് പരിശീലനകേന്ദ്രം അധികാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇരിട്ടി പൊലീസ് സബ്‌ഡിവിഷന് കീഴിൽ വരുന്ന ആദിവാസി കോളനികളിൽ നിന്നും ആറളം പുനരധിവാസ മേഖലകളിൽനിന്നുമുള്ള 72 യുവതീ യുവാക്കൾക്കാണ് ഡ്രൈവിങ്ങിൽ പരിശീലനം നൽകിവരുന്നത്. പൊലീസി​െൻറ മേൽനോട്ടത്തിൽ മേഖലയിലെ ഡ്രൈവിങ് സ്‌കൂളുകളാണ് ഇവർക്ക് പരിശീലനം നൽകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.