ഹൈദരലി തങ്ങൾ സന്ദർശിച്ചു

തളിപ്പറമ്പ്: മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും തളിപ്പറമ്പ് നഗരസഭ ചെയർമാനുമായിരുന്ന കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ വസതി മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ശനിയാഴ്ച രാവിലെയാണ് ഹൈദരലി തങ്ങൾ തളിപ്പറമ്പ് ഫാറൂഖ് നഗറിലെ കെ.വിയുടെ മകൻ സി.പി. ബഷീറി​െൻറ വസതിയിലെത്തിയത്. കാൽമണിക്കൂറോളം അവിടെ െചലവഴിച്ച തങ്ങൾ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ചു. പ്രത്യേക പ്രാർഥനയും നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ല നേതാക്കളായ വി.പി. വമ്പൻ, അഡ്വ. എസ്. മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.