ചെറുപുഴ: നിർമാണം പുരോഗമിക്കുന്ന ചെറുപുഴ-പെരിങ്ങോം റോഡിെൻറ ഭാഗമായ പെരിങ്ങോം കെ.പി നഗറില്‍ റോഡ് വികസനത്തിന് സ്വകാര്യവ്യക്തി തടയിടുന്നതായി പരാതി. റോഡ് പുറമ്പോക്ക് കൈയടക്കി നിര്‍മാണം തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കെ.പി നഗറിലേക്ക് പെരിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധപരിപാടിക്ക് മണ്ഡലം പ്രസിഡൻറ് രവി പൊന്നംവയൽ, എം. ഉമ്മർ, സുനിഷ് പട്ടുവം, പൂന്തോടൻ ബാലൻ, കെ.പി. ദിലീപ്കുമാർ, സുനിൽ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.