പയ്യന്നൂർ: ഖാദി മേഖലയുടെ നിലനിൽപിനാധാരമായ ഉൽപാദന കേന്ദ്രങ്ങളിലെ ചുമതലക്കാരായ ഇൻസ്ട്രക്ടർമാരുടെ കാലാവധി അവസാനിക്കാൻ നാളുകൾ മാത്രം അവശേഷിക്കെ നഷ്ടപ്പെട്ട 348 തസ്തികകൾ പുനഃസ്ഥാപിക്കണമെന്ന് പയ്യന്നൂരിൽ സമാപിച്ച ഖാദി ബോർഡ് എംപ്ലോയീസ് യൂനിയൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമായ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, പയ്യന്നൂർ ഖാദി കേന്ദ്രത്തിെൻറ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കുക, ഖാദി ബോർഡിനെ ഡിപ്പാർട്മെൻറാക്കാനുള്ള നടപടി ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.