സീനിയര്‍ കബഡി: രക്​തസാക്ഷി കയ്യൂര്‍ ജേതാക്കള്‍

ചെറുപുഴ: വയലായി പ്രതീക്ഷ ക്ലബ് സംഘടിപ്പിച്ച സീനിയര്‍ പുരുഷ- വനിത കബഡി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ രക്തസാക്ഷി സ്മാരക കബഡി ടീം കയ്യൂര്‍ ജേതാക്കളായി. അർജുന പുന്നാട് രണ്ടാംസ്ഥാനം നേടി. സ്‌കൂള്‍ വിഭാഗത്തിനായി സംഘടിപ്പിച്ച മത്സരത്തില്‍ ചെറുപുഴ ജെ.എം.യു.പി സ്‌കൂള്‍ ജേതാക്കളായി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചുണ്ട രണ്ടാം സ്ഥാനത്തെത്തി. വയലായില്‍ പ്രത്യേകം സജ്ജമാക്കിയ സിന്തറ്റിക് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച രാത്രി നടന്ന വനിതവിഭാഗം മത്സരത്തില്‍ ഹോസ്റ്റല്‍ ടീം തിരുവനന്തപുരം, പിങ്ക് വാരിയേഴ്‌സ് കണ്ണൂർ, മാലോത്ത് കബഡി ടീം, പീപ്പിള്‍സ് കോളജ് മുന്നാട് എന്നിവ മത്സരിച്ചു. ആദ്യദിനത്തിലെ വിജയികള്‍ക്ക് ചെറുപുഴ അഡീഷനല്‍ എസ്.ഐ വി.ഡി. രാധാകൃഷ്ണന്‍ കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. ടൂര്‍ണമ​െൻറി​െൻറ ഉദ്ഘാടനം സംസ്ഥാന കബഡി അസോസിയേഷന്‍ വൈസ് പ്രസിഡൻറ് വി.എം. ദാമോദരന്‍ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോർജ് മുഖ്യാതിഥിയായി. പഞ്ചായത്തംഗം മനോജ് വടക്കേല്‍ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.