പയ്യന്നൂര്‍:- പെരിങ്ങോത്ത് മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം നിർമിക്കുന്നതിനായി 14 കോടി 70 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. പട്ടികജാതി-വർഗ വികസന വകുപ്പിന് കീഴിലുള്ള ഈ സ്ഥാപനത്തിന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്നാണ് തുക അനുവദിച്ചത്. പിന്നാക്ക വിഭാഗങ്ങളിൽപെടുന്ന പ്രത്യേകിച്ചും പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുകയെന്നതാണ് ഈ സ്ഥാപനത്തിെൻറ ലക്ഷ്യം. എം.ആര്‍.എസ് സ്കൂള്‍ നേരത്തേ അനുവദിച്ചിരുന്നെങ്കിലും ഭൂമിയും കെട്ടിടവുമില്ലത്താതിനാല്‍ സ്കൂള്‍ തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പെരിങ്ങോം ഗവ.കോളജിന് സമീപത്ത് പത്തേക്കർ ഭൂമി സി. കൃഷ്ണൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഇതിനായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.