തലശ്ശേരി: നല്ലൊരു ഭാവിക്കായി, ലഹരിമുക്ത നാളെക്കായി എന്ന സന്ദേശമുയർത്തി മയക്കുമരുന്നിനും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ തലശ്ശേരി ദൃശ്യകല സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊലീസ് സേനയുടെ സഹകരണം ആവശ്യപ്പെട്ട് ഭാരവാഹികൾ തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണിന് നിവേദനം നൽകി. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ലോബിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എ.എസ്.പി ഉറപ്പുനൽകി. പ്രസിഡൻറ് ഇ.എം. അഷറഫ്, വി.കെ. സുരേന്ദ്രൻ, പ്രശാന്ത് പെരിങ്ങളം, വി.കെ. ഷൈജിത്ത്, എൻ. രേഷ്മ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.