കടമ്പൂരിൽ പ്ലാസ്​റ്റിക്​ സംസ്​കരണ കേന്ദ്രവും ശ്​മശാനവും സ്​ഥാപിക്കുന്നതിനെതിരെ നാട്ടുകാർ

കണ്ണൂർ: കടമ്പൂർ ഗ്രാമപഞ്ചായത്ത് കോട്ടൂർ കരിപ്പാച്ചാൽ കുന്നിൻ മുകളിൽ പ്രദേശവാസികളുടെ എതിർപ്പിനെ അവഗണിച്ച് വാതക ശ്മശാനവും പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രവും നിർമിക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. സമരപരിപാടികളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ ജനുവരി 10ന് കടമ്പൂർ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തും. ജനവാസ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിലാണ് വാതകശ്മശാനം സ്ഥാപിക്കുന്നത്. ഇതിനു സമീപം തന്നെയാണ് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതും. പ്രദേശത്തെ മണ്ണും ജലവും വായുവും മലിനമാക്കുന്നതാണ് പദ്ധതികളെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ടര വർഷത്തോളമായി പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കരിപ്പാച്ചാലിലെ കുന്നിൻ മുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളാണ് പ്രദേശത്ത് ഉണ്ടാക്കുന്നത്. കാക്കകളും മറ്റും സമീപത്തെ പറമ്പിലും കിണറ്റിലും മാലിന്യം െകാണ്ടിടുന്നത് പതിവായിട്ടുണ്ട്. മാലിന്യം ഇവിടെ നിന്ന് നീക്കം ചെയ്യാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ജില്ല കലക്ടർക്ക് നിവേദനം നൽകാനാണ് പ്രദേശവാസികളുടെ നീക്കം. പ്രദേശവാസികളുടെ ഒപ്പ് ശേഖരിച്ച് ജില്ല കലക്ടർക്ക് ഭീമ ഹരജി നൽകാനും ജനകീയ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.