ആറളം ഫാമിലെ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ നടപടി ശക്തമാക്കി

കേളകം: ആറളം ഫാമിലെ ആദിവാസി കുട്ടികളെ വാഹനങ്ങളിൽ സ്കൂളിൽ എത്തിക്കുന്നതിന് നടപ്പിലാക്കിയ ഗോത്രസാരഥി പദ്ധതിയിലെ പ്രതിസന്ധി പരിഹരിക്കാൻ ജില്ല ഭരണകൂടം നടപടി ശക്തമാക്കി. പദ്ധതി പ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് കരാർ ഒപ്പിട്ട, സമരം നടത്തുന്ന വാഹനം ഉടമകളെ കരാറിൽനിന്നും പുറത്താക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ആറളം ഫാമിലെ മുഴുവൻ ആദിവാസി കുട്ടികളെയും സ്കൂളിൽ എത്തിക്കുന്നതിന് നിലവിൽ സ്കൂളി​െൻറയും ഫാമി​െൻറയും അധീനതയിലുള്ള വാഹനങ്ങൾ കൂടുതൽ സർവിസ് നടത്താൻ തീരുമാനിച്ചു. ഗോത്രസാരഥി പ്രകാരം കുട്ടികളെ സ്കൂളിൽ എത്തിച്ച വാഹനത്തി​െൻറ ഉടമകൾക്ക് ആറുമാസമായി പണം നൽകാത്തതിനെ തുടർന്നാണ് ഉടമകൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്്. ട്രഷറി നിയന്ത്രണം നീങ്ങിയാൽ പണം അനുവദിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയിട്ടും പണം ലഭിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാട് എടുത്തതുകൊണ്ടാണ് വാഹനം ഉടമകളെ കരാറിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ജില്ല പഞ്ചായത്ത്് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. കുട്ടികളുടെ പഠനം മുടക്കിക്കൊണ്ടുള്ള സമരരീതി അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് യോഗത്തിൽ നിന്നും ഉണ്ടായത്. പദ്ധതി പ്രകാരം ആറളം ഫാം സ്കൂളിൽ 14 ജീപ്പുകളാണ് ഓടിക്കൊണ്ടിരുന്നത്. ഇതിനു പകരമായി ഫാമി​െൻറ വാഹനങ്ങളും സ്കൂളി​െൻറ വാഹനങ്ങളും കൂടുതൽ സർവിസ് നടത്തും. ഈ അധ്യയന വർഷം ആവശ്യമായി വരുകയാണെങ്കിൽ താൽക്കാലികമായി വാഹനങ്ങൾ ഓടിക്കാനും തീരുമാനിച്ചു. ആദിവാസി പുനരധിവാസ മിഷ​െൻറയും പ്രമോട്ടർമാരുടെയും നേതൃത്വത്തിൽ വിദൂര സ്ഥലങ്ങളിലുള്ള കുട്ടികളെ പൊതുവായ സ്ഥലത്ത് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതി​െൻറ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ എം.പി ഫണ്ട് ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി വാഹനം വാങ്ങുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ, വൈസ് പ്രസിഡൻറ് കെ.വേലായുധൻ, ആറളം ഫാം എം.ഡി കെ.പി. വേണുഗോപാൽ, ഡി.ആർ.ഡി.എം സൈറ്റ് മാനേജർ പി.പി. ഗിരീഷ്, പി.ടി.എ പ്രസിഡൻറ് കോട്ടി കൃഷ്ണൻ, പ്രധാനാധ്യാപക ചുമതലയുള്ള അധ്യാപകൻ കെ.മുസ്തഫ, ഗോത്രസാരഥി പദ്ധതിയുടെ ചുമതലയുള്ള അധ്യാപകൻ വി.എം. ഗിരീഷ്കുമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച 280ഒാളം പേരെ ക്ലാസിൽ എത്തിക്കാൻ കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.