പേരാവൂർ-^മണത്തണ റോഡ് 12 മീറ്റർ വീതിയാക്കും

പേരാവൂർ--മണത്തണ റോഡ് 12 മീറ്റർ വീതിയാക്കും പേരാവൂർ: പേരാവൂർ--മണത്തണ റോഡ് 12 മീറ്റർ വീതിയാക്കാൻ പഞ്ചായത്ത്‌ ടൗൺ വികസന സമിതി യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനമായി. പേരാവൂർ ടൗൺ മുതൽ മണത്തണ വരെ മെക്കാഡം ടാറിങ് ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്. എന്നാൽ, ടൗണിൽ വീതികൂട്ടൽ പ്രവൃത്തി നടത്തുമ്പോൾ വ്യാപാരസ്ഥാപനങ്ങളെ അത് ബാധിക്കും. അത്തരക്കാർക്ക് നിയമാനുസൃതമായ സഹായങ്ങൾ ചെയ്തുകൊണ്ടാകും റോഡി​െൻറ വീതികൂട്ടൽ പ്രവൃത്തി നടക്കുക. ആഴ്ചകൾക്ക് മുമ്പ് ഇതി​െൻറ ഭാഗമായുള്ള പ്രാഥമിക പരിശോധന നടന്നിരുന്നു. റോഡിന് വീതികൂട്ടുമ്പോൾ നഷ്ടം സംഭവിക്കുന്ന വ്യാപാരികളെ നേരിൽ കണ്ട് കാര്യങ്ങൾ ചർച്ചചെയ്യാൻ ഒരു ഉപസമിതിയെ ചുമതലപ്പെടുത്തി. ജനുവരി ഒമ്പതിന് റോഡ് മാർക്ക് ചെയ്യാനും തീരുമാനമായി. പഞ്ചായത്ത്‌ പ്രസിഡൻറ് ജിജി ജോയി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് അഡ്വ. വി. ഷാജി, വൈസ് പ്രസിഡൻറ് വി. ബാബു മാസ്റ്റർ, പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ സനില, ഓവർസിയർ കെ. വിനോദ്കുമാർ, ജനപ്രതിനിധികളായ നിഷ ബാലകൃഷ്ണൻ, എൽസമ്മ ഡൊമനിക്, എം. സുകേഷ്, ഡാർളി ടോമി, സുരേഷ് ചാലറത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ശശീന്ദ്രൻ, കെ. സുധാകരൻ, പൊയിൽ മുഹമ്മദ്, അരിപ്പയിൽ മുഹമ്മദ്‌, വ്യാപാരി നേതാക്കളായ മനോജ്‌ താഴെപ്പുര, ഷബി നന്ത്യത്ത്, കെ. ഹരിദാസൻ, നാസർ വലിയേടത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.