കണ്ണൂർ: പെന്തക്കോസ്ത് സഭക്കാരുടെ നിർബന്ധം കാരണം പാസ്റ്ററെ വിവാഹം ചെയ്ത് ജീവിതം ദുരിതപൂർണമായിരിക്കുകയാണെന്ന് തിരുവനന്തപുരം സ്വദേശിനിയുടെ പരാതി. കേളകത്തെ പാസ്റ്ററുമായി പെന്തക്കോസ്ത് സഭക്കാർ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുകയും ദുരിതപൂർണമായ വിവാഹജീവിതം നയിച്ച തന്നെ അയാൾ ഒരു കാരണവുമില്ലാതെ ഉപേക്ഷിച്ചതായും അവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കിളിയന്തറ സ്വദേശിയും അനാഥയുമായ തനിക്ക് ആദ്യ വിവാഹത്തിൽ ആറ് വയസ്സുള്ള കുട്ടിയുണ്ട്. തിരുവനന്തപുരത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത്് കിട്ടുന്ന വരുമാനത്തിൽനിന്ന് സാമൂഹിക സേവനവും പെന്തക്കോസ്ത് സഭക്കാരുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 2017 ജൂൈല നാലിന് കണ്ണൂരിലെത്തിയ തന്നെ സഭാംഗങ്ങൾ ചേർന്ന് പ്രലോഭിപ്പിക്കുകയും അവരുടെ നിർബന്ധത്തിന് വഴങ്ങി കേളകത്തെ ഒരു പാസ്റ്റെറ വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹശേഷം ഇയാളുടെ വീട്ടിലുള്ള തെൻറ താമസം ദുരിതപൂർണമായിരുന്നുവെന്ന് യുവതി പറഞ്ഞു. കുട്ടിയെ സ്കൂളിൽ ചേർക്കാൻ നേരത്തേ പഠിച്ച സ്കൂളിൽനിന്ന് ടി.സി വാങ്ങാൻ തിരുവനന്തപുരത്ത് പോയി തിരിച്ചുവന്നപ്പോഴാണ് കേളകം ചുങ്കക്കുന്നിലെ വീട്ടിൽനിന്ന് ഇയാളും കുടുംബവും താമസം മാറിയ വിവരം മനസ്സിലായത്. പിന്നീട് മറ്റ് പാസ്റ്റർമാരുമായി സംസാരിച്ചപ്പോൾ തെൻറ കൂടെ ജീവിക്കാൻ സമ്മതമല്ലെന്ന വിവരമാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കലക്ടർ, എസ്.പി, കേളകം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തലശ്ശേരി മഹിള മന്ദിരത്തിലാണ് താനും കുട്ടിയും താമസിക്കുന്നതെന്നും യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.