വധശ്രമക്കേസ്​ അന്വേഷിക്കുന്നതിൽ അനാസ്ഥയെന്ന് മുസ്​ലിം ലീഗ്

പാനൂർ: വടക്കെ പൊയിലൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ പറമ്പഞ്ചേരി മഹമൂദിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ പിടികൂടാതെ കൊളവല്ലൂർ പൊലീസ് അനാസ്ഥ കാണിക്കുന്നതായി ആരോപണം. തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളവല്ലൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നവംബർ 14ന് രാത്രിയാണ് മഹമൂദിനെ വീടിനുസമീപം കാർ തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചത്. ഗുരുതര പരിേക്കറ്റ മഹമൂദ് ഇപ്പോഴും ചികിത്സയിലാണ്. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ല, വി. നാസർ, പി.പി.എ. സലാം, പി.കെ. ഷാഹുൽ ഹമീദ്, ഇ. എ. നാസർ, കെ. ഇസ്മായിൽ, കെ.കെ. അബൂബക്കർ ഹാജി, വി.കെ. അബൂബക്കർ ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.