വടവതി വാസു പഠനകേന്ദ്രം ഉദ്ഘാടനം എട്ടിന്​

തലശ്ശേരി: സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗമായിരുന്ന വടവതി വാസുവി​െൻറ പേരിൽ തലശ്ശേരിയിൽ രൂപവത്കരിച്ച പഠനകേന്ദ്രം ജനുവരി എട്ടിന് വൈകീട്ട് അഞ്ചിന് േപാളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ 'സോഷ്യലിസമാണ് ബദൽ' എന്ന വിഷയത്തിൽ എം.എം. നാരായണൻ പ്രഭാഷണം നടത്തും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ വി.കെ. സുരേഷ്ബാബു, ചെയർമാൻ കാത്താണ്ടി റസാഖ്, കെ.കെ. ബിജു, വി.പി. വിജേഷ്, കെ.പി. പ്രഹീദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.