സി.പി.എം ജില്ല സമ്മേളനം: സെമിനാറുകളുടെ ഉദ്ഘാടനം നാളെ കണ്ണൂർ: സി.പി.എം ജില്ല സമ്മേളനത്തിെൻറ ഭാഗമായി ഒമ്പതു സെമിനാറുകൾ സംഘടിപ്പിക്കും. ഞായറാഴ്ച പയ്യന്നൂരിലാണ് സെമിനാറുകളുടെ ഉദ്ഘാടനം. വൈകീട്ട് നാലിന് ഗാന്ധി പാർക്കിൽ 'മൂലധനം- 150 വർഷങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി പി. ജയരാജൻ എന്നിവർ സംസാരിക്കും. 14ന് മട്ടന്നൂരിലാണ് രണ്ടാമത്തെ സെമിനാർ. 'ആഗോളവത്കരണവും സ്ത്രീ വിമോചന പ്രസ്ഥാനവും' എന്ന വിഷയത്തിലുള്ള സെമിനാർ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ ഉദ്ഘാടനം ചെയ്യും. വർഗീയതയുടെ വർത്തമാനം എന്ന വിഷയത്തിൽ 16ന് തളിപ്പറമ്പിലാണ് മൂന്നാമത്തെ സെമിനാർ. 17ന് കൂത്തുപറമ്പിൽ 'സംസ്കാരവും ബഹുസ്വരതയും' സെമിനാർ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്യും. 18ന് പേരാവൂരിൽ 'കുടിയേറ്റത്തിെൻറ ചരിത്രം' എന്ന വിഷയത്തിലും 20ന് തലശ്ശേരിയിൽ 'ചരിത്രം തിരുത്തിയെഴുതുമ്പോൾ' എന്ന വിഷയത്തിലും സെമിനാർ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.