ചെറുകുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂൾ ശതാബ്​ദിയുടെ നിറവിൽ

കണ്ണപുരം: ആയിരങ്ങളെ അക്ഷരവെളിച്ചത്തേക്ക് നയിച്ച ചെറുകുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദിയുടെ നിറവിൽ. ശതാബ്ദി മന്ദിരശിലാസ്ഥാപനവും ആഘോഷ ഉദ്ഘാടനവും ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. 1918ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം അപര്യാപ്തതക്ക് നടുവിലും മികച്ച നിലവാരം പുലർത്തിയാണ് മുന്നേറുന്നത്. 1927ൽ പുതുക്കിപ്പണിത കെട്ടിടത്തിലാണ് ഇന്നും അധ്യയനം നടത്തുന്നത്. മലബാർ ഡിസ്ട്രിക്റ്റി​െൻറ കീഴിലായിരുന്നപ്പോൾതന്നെ മദ്രാസ് പ്രസിഡൻസിയിൽ പല മേഖലയിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 1956 വരെ സ്‌കൗട്ട്സിൽ ബെസ്റ്റ് കേഡറ്റ് സ്ഥാനം നേടി, പ്രസിഡൻറി​െൻറ സ്വർണമെഡലും കരസ്ഥമാക്കി. നിലവിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിലായി 1400 വിദ്യാർഥികളുണ്ട്. എസ്.എസ്.എൽ.സിക്ക് 99.5 ശതമാനവും ഹയർസെക്കൻഡറിക്ക് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും പാസായിരുന്നു. രജിസ്റ്റർചെയ്ത ഒരു കുട്ടി പരീക്ഷ എഴുതാതിരുന്നതിനാലാണ് 100 ശതമാനം വിജയം നഷ്ടമായത്. കായികാധ്യാപകനില്ലെങ്കിലും കൂട്ടായ്മയിലൂടെ കായികരംഗത്തും ഏറെ നേട്ടം കൈവരിച്ചു. ജനകീയ കൂട്ടായ്മയിലൂടെ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. ശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി ഐ.ടി ഫെസ്റ്റ്, പൂർവ അധ്യാപക-വിദ്യാർഥി സംഗമം, ഐ.എസ്.ആർ.ഒയുമായി ചേർന്ന് എക്സിബിഷൻ, വിദ്യാഭ്യാസപ്രദർശനം, മാതൃസംഗമം, സൈനികസംഗമം, ഔഷധസസ്യ പ്രദർശനം, മെഡിക്കൽ ക്യാമ്പ്, ഫോക്ഫെസ്റ്റ്, ശാസ്ത്രപ്രദർശനം, തെരുവുനാടകോത്സവം, കലാസന്ധ്യ എന്നിവ സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.