സാമ്പത്തിക തട്ടിപ്പ്​: പ്രതി അറസ്​റ്റിൽ

പാപ്പിനിശ്ശേരി: വിവിധ പ്രദേശങ്ങളിൽ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകുന്ന് ആയിരം തെങ്ങ് സ്വദേശി എം.വി. ജിതേഷ് (35) ആണ് പിടിയിലായത്. കടകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഉടമസ്ഥലനില്ലാത്ത അവസരം നോക്കി ഉടമയുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയാണ് പണം തട്ടിയെടുക്കുന്നത്. കെട്ടിട നിർമാണത്തിനാവശ്യമായ പൂഴി എത്തിച്ചുതരാമെന്ന് പറഞ്ഞ് നിരവധി ആൾക്കാരിൽനിന്നും പണം തട്ടിയെടുത്തതായും പരാതിയുണ്ട്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് കണ്ണപുരം എസ്.ഐ ധനഞ്ജയദാസി​െൻറ നേതൃത്വത്തിൽ മഫ്ടിയിലെത്തിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാൾ ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ, പരിയാരം, മട്ടന്നൂർ, ശ്രീകണ്ഠപുരം തുടങ്ങി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.