ഇരിട്ടി: ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റി രൂപവത്കരണവും പ്രവർത്തക കൺവെൻഷനും ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇരിട്ടി േബ്ലാക്ക് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഹാഷിം മുണ്ടോൽ ഉദ്ഘാടനം ചെയ്യും. കക്ഷി രാഷ്ട്രീയത്തിനതീതമായി രൂപവത്കരിച്ച സംഘടന പ്രവാസികളുടെ പുനരധിവാസത്തിനായി സമഗ്രമായ പദ്ധതി നടപ്പിലാക്കും. സർക്കാർ ആനുകൂല്യങ്ങളെ കുറിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഹാഷിം മുണ്ടോൽ, ജില്ല സെക്രട്ടറി എം.നിസാമുദ്ദീൻ, ജെയ്സൺ ഔസേപ്പ്, എം.പി.നിസാർ, കെ.പി.സജീർ, റസാഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.